തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ഒളിംപിക്സ് മത്സരങ്ങൾക്ക് തുടക്കം. ജീവിതം നൽകിയ വെല്ലുവിളികളെ പോരാട്ട വീര്യം കൊണ്ടും നിശ്ചയ ദാർഢ്യം കൊണ്ടും മറികടന്ന ഭിന്നശേഷി വിദ്യാർഥികളുടെ അസാമാന്യ പ്രകടനങ്ങളോടെയാണ് സ്കൂൾ ഒളിംപിക്സ് വേദികൾ ഉണർന്നത്.

വിവിധ ഗെയിംസ് മത്സരങ്ങൾക്കും തുടക്കമായി. ആദ്യ ദിനം പോയിന്റ് പട്ടികയിൽ തിരുവനന്തപുരമാണ് മുന്നിൽ.
ഇന്ന് നടന്ന നീന്തൽ മത്സരങ്ങളിൽ ഉൾപ്പെടെ ആദ്യ ദിനം തിരുവനന്തപുരത്തിന്റെ കുതിപ്പാണ്. കണ്ണൂരും, കോഴിക്കോടും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ആദ്യദിനം നടന്ന നാല് നീന്തൽ ഫൈനലുകളിൽ മൂന്നിലും സ്വർണം നേടിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. നാളെ അത്ലറ്റിക്സ് മത്സരങ്ങൾക്ക് കൂടി തുടക്കമാകുന്നതോടെ പോരാട്ട ചിത്രം മാറി മറിയും.

