ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്കോര്‍: 13-21, 17-21

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.

താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു.പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല.

