
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസിനെതിരെ ബെംഗളൂരുവിന് ജയം (2–1). 8–ാം മിനിറ്റിൽ ലോബി മൻസോകിയുടെ ഗോളിൽ മുന്നിലെത്തിയ മുഹമ്മദൻസിനെതിരെ സുനിൽ ഛേത്രിയുടെ മികവിലാണ് ബെംഗളൂരുവിന്റെ ജയം.

82–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ ബെംഗളൂരുവിനെ ഒപ്പമെത്തിച്ച ഛേത്രി അവസാന മിനിറ്റിൽ സെൽഫ് ഗോളിനു വഴിയൊരുക്കുകയും ചെയ്തു. ഛേത്രിയുടെ ഹെഡർ മുഹമ്മദൻസ് താരം ഫ്ലോറന്റ് ഒഗിയെയുടെ തലയിൽ തട്ടി വലയിലെത്തുകയായിരുന്നു.