ദുബായ്: ഐപിഎല്‍ ലേലത്തില്‍ 1.10 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സിലെത്തി റെക്കോര്‍ഡിട്ടതിന് പിന്നാലെ ഇന്ത്യൻ കുപ്പായത്തില്‍ നിരാശപ്പെടുത്തി പതിമൂന്നുകാരന് വൈഭവ് സൂര്യവന്‍ശി. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇറങ്ങിയ വൈഭവ് 9 പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാനെതിരെ ആയുഷ് മാത്രെക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ വൈഭവും മാത്രെയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 28 റണ്‍സടിച്ചെങ്കിലും വൈഭവിന്റെ സംഭാവന ഒരു റണ്‍ മാത്രമായിരുന്നു.
സ്കോര്‍ 28ല്‍ നില്‍ക്കെ മാത്രെ പുറത്തായതിന് പിന്നാലെ 9 പന്ത് നേരിട്ട വൈഭവ് ഒരു റണ്‍സ് മാത്രമെടുത്ത് അലി റാസയുടെ പന്തില്‍ സാദ് ബെയ്ഗിന് ക്യാച്ച് നല്കി പുറത്തായി. ഇരുവരും പുറത്തായതിന് പിന്നാലെ ആന്ദ്രെ സിദ്ധാര്‍ത്ഥും ക്യാപ്റ്റന്‍ മുഹമ്മദ് അമാനും കൂടി പുറത്തായതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനായി ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന് റോയൽസുമാണ് ശക്തമായി രംഗത്തെത്തിയത്. ഒടുവില്‍ 1.10 കോടിക്ക് രാജസ്ഥാന് വൈഭവിനെ ടീമിലെത്തിച്ചിരുന്നു. ഐപിഎല്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു.
2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.