ന്യൂഡൽഹി ∙ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താനുള്ള ‘ഹൈബ്രിഡ് മോഡൽ’ നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി).
അടുത്തവർഷം ഫെബ്രുവരിയിൽ പാക്കിസ്ഥാനിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റാനുള്ള നിർദേശമാണ് ഐസിസി മുന്നോട്ടുവച്ചത്. എന്നാൽ ഇത്തരത്തിൽ ടൂർണമെന്റ് നടത്താനാകില്ലെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇന്നലെ ദുബായിൽ ചേർന്ന ഐസിസി യോഗത്തിലും പാക്കിസ്ഥാൻ ഇതേ നിലപാട് ആവർത്തിച്ചതോടെ യോഗം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. യോഗം ഇന്നു വീണ്ടും ചേരാനിരിക്കെയാണ് ഐസിസി പാക്കിസ്ഥാന് താക്കീത് നൽകിയത്. അതിനിടെ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വീണ്ടും വ്യക്തമാക്കി.