പാലക്കാട് ∙ ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി മൈതാനങ്ങൾ ഉൾപ്പെടുന്ന സ്പോർട്സ് ഹബ്ബിന്റെ നിർമാണം പാലക്കാട് അകത്തേത്തറയിൽ ജനുവരിയിൽ തുടങ്ങുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ അറിയിച്ചു. അകത്തേത്തറ ചാത്തൻകുളങ്ങര ദേവീക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലം 33 വർഷത്തേക്കു പാട്ടത്തിനെടുത്താണു ഹബ് നിർമിക്കുന്നത്. ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫിസർ എം.മണികണ്ഠനും വിനോദ് എസ്.കുമാറും ധാരണാപത്രം ഒപ്പിട്ടു. 30 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹബ്ബിന്റെ ആദ്യഘട്ടം 2025 ഓഗസ്റ്റിലും രണ്ടാംഘട്ടം 2027 ഏപ്രിലിലും പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130