ചെന്നൈ: കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വേദന. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിജയ് എക്സില്‍ കുറിച്ച സന്ദേശത്തില്‍ പറഞ്ഞു.

എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന് നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ എന്നാണ് വിജയ് ട്വിറ്ററില്‍ കുറിച്ചത്.

ദുരന്തമുണ്ടായ കരൂരില്‍ നിന്നും പോയ വിജയ് ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ വിജയ്യുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വിജയ്ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. ആളുകള്‍ മരിച്ചുവീണിട്ടും എസിമുറിയിലിരിക്കാനായി വിജയ് ഓടിപ്പോയെന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.

