തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഹുൽ പരസ്യമാക്കിയെന്നാണ് ആരോപണം.

ഇതിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ വീട്ടിലെത്തിയ സൈബർ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

