കോട്ടയം: നല്ലയിടയൻ ദേവാലയത്തിൽ നല്ലിടയന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 10 ന് ആരംഭിക്കും, വൈകുന്നേരം അഞ്ചിന് വികാരി ഫാ.വിൽസൺ കാപ്പാട്ടിൽ പതാക ഉയർത്തും.
ദിവസവും വൈകിട്ട് 5 ന് ജപമാല ,ദിവ്യബലി, വചനപ്രഘോഷണം, നൊവേന, ദിവ്യകാരുണ്യ ആശിർവാദം എന്നിവ ഉണ്ടായിരിക്കും. പ്രസുദേന്തി ദിനം, മതബോധന ദിനം, യുവജന ദിനം, ദൈവവിളി ദിനം , ശുശ്രൂഷാ ദിനം , കുടുംബ ദിനം, സംഘടനാ ദിനം, കർമ്മലീത്താ ദിനം , സമർപ്പിതരുടെ ദിനം എന്നിവ ആചരിക്കും.
16 ന് 9 മുതൽ 12 വരെ വാഹന വെഞ്ചരിപ്പ് വൈകിട്ട് 5 വരെ തിരുസ്വരൂപം എഴുന്നള്ളിപ്പ്, 17 ന് സമൂഹബലി. ഫാദർ ഡോ. അഗസ്റ്റിൻ മുള്ളൂർ മുഖ്യകാർമികത്വം വഹിക്കും. 18 ന് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ സമൂഹബലിയർപ്പിക്കും. നൊവേനയ്ക്ക് ശേഷം രാത്രി 7 ന് പട്ടണപ്രദക്ഷിണം സമാപന ദിനമായ 19 ന് 9.30 ന് ബിഷപ്പ് .ഡോ.ജയിംസ് ആനാ പറമ്പിൽ മുഖ്യ കാർമികനായി പൊന്തിഫിക്കൽ തിരുനാൾ സമൂഹബലി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130