
കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം മുൻ ബോർഡ് മെമ്പർ ശ്രീ സന്തോഷ് എസ് സബ്ഇൻസ്പെക്ടർ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായുള്ള യാത്രയയപ്പ് ചടങ്ങ് ജില്ലാ പോലീസ് സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

ചടങ്ങിന് സഹകരണ സംഘം പ്രസിഡണ്ട് അജിത്ത് Tചിറയിൽ അധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് കുമാർ സ്വാഗതവും എം ജി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ശ്രീ റെജി സക്കറിയ ഉദ്ഘാടനവും ഉപകാര സമർപ്പണവും നടത്തി.
ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി K നായർ ,സംസ്ഥാന നിർവ്വഹക സമതി അംഗം മാത്യൂ പോൾ, ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി സെക്രട്ടറി സലിംകുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും
ചടങ്ങിന് സഹകരണ സംഘം ബോർഡ് മെമ്പർ അരുൺകുമാർ കൃതജ്ഞത രേഖപ്പെടുത്തി
