കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം.

രാവിലെ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യൂ ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അര്ജുന് പൂനത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന് പീറ്റര്‍, ഫിലിപ്പ് ജോണ്‍, ശേഷ ഗോപന്, നൂര്‍ നിഹാദ്, ജോര്‍ജ് കെ. ജോസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്. കൊലപാതക കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷ ഒബ്സര്‍വേഷന്‍ ഹോമിൽ നടക്കുമെന്നാണ് വിവരം.

