
കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ മാനിനെ കറിവെച്ചു കഴിച്ച സംഭവത്തിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ.

നൂൽപുഴ സ്വദേശി സുനിൽ, സന്തോഷ്, രാധാകൃഷ്ണൻ, ശിവരാമൻ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
തോട്ടാമൂല വന മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം.
നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെയാണ് നാലംഗസംഘം കറിവെച്ച് കഴിച്ചത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.
